NEWS UPDATED

ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് തുടക്കം കുറിച്ചു.

ദേശീയപാത പ്രക്ഷോഭം : സമരവഴികളില്‍ ആവേശമായി സോളിഡാരിറ്റി പ്രക്ഷോഭയാത്രകള്‍

കോഴിക്കോട് : ദേശീയ പാത വികസിപ്പിക്കുക വില്‍ക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന നേതാക്കള്‍ നയിച്ച പ്രക്ഷോഭയാത്രകള്‍ സമരസംഘങ്ങള്‍ക്ക് കരുത്തും ആത്മ വിശ്വാസവും പകര്‍ന്നു നല്‍കി. അക്ഷരാര്‍ത്ഥത്തില്‍ ദേശീയ പാതയുടെ ഇരു വശങ്ങളേയും ഇളക്കിമറിച്ചുകൊണ്ടാണ് സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍ നയിച്ച കാസര്‍കോഡ് നിന്നാരംഭിച്ച യാത്രയും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് നയിച്ച തിരുവനന്തപുരത്ത് നിന്നാരംഭിച്ച യാത്രയും ചാവക്കാട് സംഗമിച്ചത്. ദേശീയ പാത 30 മീറ്ററില്‍ നാലുവരിപ്പാതയാക്കുക, ബി.ഒ.ടി പാത ഉപേക്ഷിക്കുക, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നീതിപൂര്‍വ്വം പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭയാത്രകള്‍ സംഘടിപ്പിച്ചത്.
                              ഫെബ്രുവരി 28 വൈകിട്ട് മഞ്ചേശ്വരത്തെ കുഞ്ചത്തൂരില്‍ വന്‍ പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കാസര്‍കോഡ് ജില്ലാ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഫ്‌ളാഗ് ഓഫ് ചെയ്താണ് ഉത്തരമേഖലാ ജാഥ പര്യടനം ആരംഭിച്ചത്. മാര്‍ച്ച് 1 ന് കാസര്‍കോഡ് ജില്ലയിലെ ഉപ്പള, കുമ്പള, ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പടന്ന എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി. മാര്‍ച്ച് 2 ന് കണ്ണൂര്‍ ജില്ലയിലാണ് പ്രക്ഷോഭയാത്ര പര്യടനം നടത്തിയത്. ഹര്‍ത്താല്‍ ദിനമായിരുന്നെങ്കിലും ഹര്‍ത്താലിനെ നിഷ്പ്രഭമാക്കും വിധത്തില്‍ ജനസഞ്ചയം യാത്രയെ വരവേല്‍ക്കാനെത്തി. ചുവപ്പ് കോട്ടയായ പയ്യന്നൂരിലും അത്താഴക്കുന്ന് ,ചിറക്കല്‍തുരുത്ത്, കോട്ടക്കുന്ന് , മുണ്ടയാട് ജേര്‍ണ്ണലിസ്റ്റ് കോളനി എന്നിവിടങ്ങളിലും വന്‍ സ്വീകരണങ്ങളാണ് പ്രക്ഷോഭയാത്രക്ക് ലഭിച്ചത്. മുഴപ്പിലങ്ങാട് വന്‍ പൊതുസമ്മേളനത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ യാത്രാ പര്യടനം സമാപിച്ചത്. മാര്‍ച്ച് 3 ന് കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പള്ളി, വടകര, നന്തി, പയ്യോളി, ചെങ്ങോട്ട്കാവ് തുടങ്ങിയ കേന്ദ്രങ്ങളില്‍ വ്യാപാരികളും ബഹുജനങ്ങളും സോളിഡാരിറ്റി, എസ്.ഐ.ഒ, ജമാഅത്തെ ഇസ്‌ലാമി പ്രര്‍ത്തകരും നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കൊയിലാണ്ടിയില്‍ സാപിച്ചു.മാര്‍ച്ച 4 ന് മലുപ്പുപറം ജില്ലയിലെ ഇടിമുഴിക്കലില്‍ നിന്നാണ് പ്രക്ഷോഭയാത്ര പര്യടനം ആരംദിച്ചത്.ചേളാരി, വെളിമുക്ക്, കൊളപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പൊന്നാനിയില്‍ ബഹുജനറാലിയോടെ സമാപിച്ചു,
                        തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്ന് പ്രമുഖ മനുഷ്യാലകാശപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കര്‍ ഫ്‌ലാഗ് ഓഫ് ചെയ്താണ് തെക്കന്‍ മേഖലയില്‍ പ്രക്ഷോഭ യാത്ര പര്യടനം ആരംഭിച്ചത് .മാര്‍ച്ച് 1 ന് തിരുവന്തപുരം ജില്ലയിലെ കണിയാപുരം, ആറ്റിങ്ങല്‍, തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റിവാങ്ങി കല്ലമ്പലത്ത് സമാപിച്ചു. മാര്‍ച്ച 2 ന് കൊലംല ദില്ലയിലെ പാരിപ്പള്ളിയില്‍ ആരംഭിച്ച യാത്ര കൊട്ടിയം, ഉമയനല്ലൂര്‍, നീണ്ടകര, ചവറ, ഇടപ്പള്ളിക്കോട്ട, കുറ്റിവട്ടം, കരുനാഗപ്പള്ളി , വവ്വാക്കാവ് എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഓച്ചിറയില്‍ വന്‍പൊതുസമ്മേളനത്തോടെ സമാപിച്ചു. പെട്രോള്‍ വില വര്‍ദ്ധനനവിനെതിരെ ഹര്‍ത്താല്‍ ആയിരുന്നെങ്കിലും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറ് കണക്കിനാളുകള്‍ യാത്രയെ വരവേല്‍ക്കാനെത്തിയിരുന്നു, മാര്‍ച്ച് 3 ന് ജാഥ ആലപ്പുഴ ജില്ലയിലായിരുന്നു പര്യടനം നടത്തിയത്. കായംകുളത്ത് നിന്നാരംഭിച്ച പര്യടനം ഹരിപ്പാട്,തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര, കണിച്ചുകുളങ്ങര തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണനേറ്റുവാങ്ങി തുറവൂരില്‍ സമാപിച്ചു. ഹര്‍ത്താലായിരുന്നുവെങ്കിലും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകരും ഹൈവേ ആക്ഷന്‍ഫോറം പ്രവര്‍ത്തകരും ആവശ്യപ്പെട്ടതനുസരിച്ച് മുക്കട,രാമപുരം എന്നിവിടങ്ങളിലും ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല എങ്കിലും ജാഥാക്യാപ്റ്റന് സ്വീകരണം നല്‍കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മാര്‍ച്ച 4 ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ നിന്നാണ് പ്രക്ഷോഭയാത്ര പര്യടനം ആരംദിച്ചത്.ചേരനല്ലൂര്‍ തയ്ക്കാവ്,വരാപ്പുഴ , പറവൂര്‍ ദഎന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മൂത്തകുന്നത്ത് സമാപിച്ചു. മാര്‍ച്ച് 5ന് കൊടുങ്ങല്ലൂരില്‍ നിന്ന് പര്യടനം ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളില്‍ നൂറ് കണക്കിന് ബഹുജനങ്ങള്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി ചാവക്കാട് ഉത്തര മേഖലാ യാത്രയുമായി സംഗമിച്ചു.
                     ഇരു യാത്രയും കടന്നു വന്ന പാതകള്‍ക്കിരവശവും അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ സ്ത്രീകളടക്കെ നൂറുകണക്കിനാളുകള്‍ തടിച്ച് കൂടിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങള്‍ക്ക് പുറമേ വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം നിരവധി കേന്ദ്രങ്ങളില്‍ പുതുതായി സ്വീകരണം ഏറ്റ് വാങ്ങാന്‍ പ്രക്ഷോഭയാത്രാ നായകര്‍ നിര്‍ബന്ധിതരായി.അതുകൊണ്ട് തന്നെ യാത്രയുടെ സമയക്രമം പലപ്പോഴും പാലിക്കാന്‍ സംഘാടകര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു.യാത്രയോടൊപ്പം അനുഗമിച്ച കലാ സംഘം അവതരിപ്പിച്ച തെരുവുനാടകം “ചവിട്ടിത്താഴ്ത്തുംമുമ്പ്”കാണികളുടെ കണ്ണിനെ ഈറനണിയിപ്പിക്കുന്നതും സമരാവേശം നല്‍കുന്നതുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍, നാഷണല്‍ ഹൈവേ ആക്ഷന്‍ഫോറം , എന്‍.എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതാക്കള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, സി.ആര്‍ നീലകണ്ഠന്‍, ഫ്രാന്‍സിസ് കളത്തിങ്കല്‍ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തകര്‍, വികസനത്തിന്റെ ഇരകളായി എല്ലാം നഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍തുടങ്ങിയവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ യാത്രയെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും യാത്ര ക്യാപ്റ്റന്‍മാരെ പോന്നാടയണിയിച്ച് സ്വീകരിക്കുകയും ചെയ്തു. നോട്ട് മാലകള്‍ പുഷ്പഹാരങ്ങള്‍ എന്നിവയുമായി നൂറ്കണക്കിനാളുകളാണ് എല്ലായിടത്തും എത്തിയത്. എസ്.ഐ.ഒ , ജമാഅത്തെ ഇസ്‌ലാമി, സോളിഗാരിറ്റി പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരും മുദ്രാവാക്യം വിളികളോടെയാണ് യ്ത്രയെ വരവേറ്റത്. ജി.ഐ.ഒ, വനിതാ പ്രവര്‍ത്തകരും സ്വീകരണ സ്ഥലങ്ങളില്‍ എത്തിയിരുന്നു.  [News from PRABODHANAM]

No comments:

Post a Comment

THANK YOU FOR YOUR FEEDBACK