NEWS UPDATED

ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് തുടക്കം കുറിച്ചു.

ദേശീയ പാത: സര്‍വകക്ഷി തീരുമാനം അട്ടിമറിക്കുന്നതിനെതിരെ സമര കൂട്ടായ്മ

                                ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് ദേശീയപാത ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷനിലാണ് രണ്ടാംഘട്ട സമരത്തിന് തുടക്കമായത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ  സന്ദേശം ടി.കെ. സുധീര്‍കുമാര്‍ വായിച്ചു.
                           ദരിദ്രരുടെ മനുഷ്യാവകാശങ്ങള്‍ സമ്പന്നര്‍ക്ക്‌വേണ്ടി ബലി കഴിക്കരുതെന്ന് കൃഷ്ണയ്യര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ദരിദ്രരുടെ വോട്ട് വിലയ്ക്ക് വാങ്ങി സമ്പന്നര്‍ സര്‍ക്കാറിനുമേല്‍ അധികാരം ചെലുത്തുകയാണ്. എന്നാല്‍,സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ ഒന്നിനും കഴിയില്ല.കേരളത്തില്‍ ഭൂമി വളരെ പരിമിതമാണ്. വീടില്ലാത്തവരും പട്ടിണിക്കാരുമായ കോടികള്‍ വസിക്കുന്ന കേരളത്തില്‍ നിലനില്‍പ്പിനുവേണ്ടി സമരം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.ഇവരെ പറിച്ചെറിഞ്ഞ് നിര്‍മിക്കുന്ന വിശാല ഹൈവേകള്‍ സഞ്ചാരസ്വാതന്ത്ര്യം തടയാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.കുട്ടി അഹമ്മദ്കുട്ടി എം.എല്‍.എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 30 മീറ്റര്‍ വീതിയില്‍ ദേശീയപാതയെന്ന തീരുമാനം അട്ടിമറിക്കുന്നത് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര മീറ്റര്‍ സ്ഥലമെടുത്താലും റോഡ് 24.5 മീറ്ററില്‍ ഒതുങ്ങുമെന്നും ലക്ഷങ്ങളെ തെരുവാധാരമാക്കേണ്ടതില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകക്ഷി തീരുമാനമുണ്ടായതെന്ന് അധ്യക്ഷത വഹിച്ച ഹൈവേ ആക്ഷന്‍ ഫോറം പ്രസിഡന്റ് എസ്.പ്രകാശ് മേനോന്‍ പറഞ്ഞു. ആ തീരുമാനം വെറുതെ തിരുത്താവുന്നതല്ല. റോഡിന് അമിതമായ വീതി വേണമെന്ന് വാദിക്കുന്നവര്‍  ബി.ഒ.ടിക്കാരെ ക്ഷണിച്ചുകൊണ്ടുവന്നതാണോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ജെ.എസ്.എസ് നേതാവ് അഡ്വ. രാജന്‍ ബാബു പറഞ്ഞു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ തീരുമാനത്തെ തിരുത്തുന്നത് ശരിയല്ലെന്നും മനുഷ്യവികാരം ഉള്‍ക്കൊള്ളാന്‍ ഭരണകൂടം തയാറാകണമെന്നും അഡ്വ. പ്രേംനാഥ് എം.എല്‍.എ പറഞ്ഞു.
               ജനവിരുദ്ധ തീരുമാനങ്ങള്‍ ശക്തമായി തിരസ്‌കരിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ് ജനത്തെ  വികസനത്തിന്റെ ഗുണഭോക്താക്കളാക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടതെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌കര്‍ പറഞ്ഞു.സര്‍വകക്ഷി തീരുമാനം തിരുത്താനുള്ള എന്ത് സാഹചര്യമാണുണ്ടായതെന്ന് വ്യക്തമാക്കണമെന്നും ദേശീയപാതയുടെ വീതി  30 മീറ്ററിലധികമെന്നത് നടക്കില്ലെന്നും  സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ പറഞ്ഞു.
                

കേരളം കാതോര്‍ത്തിരുന്ന തീരുമാനം

                                       -പി. മുജീബുറഹ്മാന്‍
             ജനകീയ ചെറുത്തുനില്‍പുവിജയങ്ങളുടെ സമീപകാല ചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായം തുന്നിച്ചേര്‍ത്താണ് ദേശീയപാതാ വികസനത്തെക്കുറിച്ച സര്‍വകക്ഷിയോഗം പിരിഞ്ഞിരിക്കുന്നത്. വികസനത്തിന്റെ പേരില്‍ പൊതുവഴി വില്‍ക്കാനുള്ള നവമുതലാളിത്ത ഗൂഢതന്ത്രത്തെ ഉടലോടെ പൊതിഞ്ഞു കേന്ദ്രത്തിലേക്ക് തിരിച്ചയക്കാന്‍ തീരുമാനമെടുത്ത സര്‍വകക്ഷികളും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ദേശീയപാതകള്‍ ബി.ഒ.ടിക്കാരന്റെ ഓശാരമില്ലാതെ 30 മീറ്ററില്‍ വികസിപ്പിക്കണമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായിരിക്കുന്നുവെന്നത് ചില്ലറകാര്യമല്ല. പുനരധിവാസമില്ലാതെ നാട്ടുകാരെ കുടിയൊഴിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ജനകീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുന്ന അപൂര്‍വകാഴ്ചയാണ് സര്‍വകക്ഷിയോഗത്തിലൂടെ കേരളം കണ്ടത്.
                         സര്‍വകക്ഷിതീരുമാനം ആകസ്മികമല്ല. സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം അണിനിരന്ന തീക്ഷ്ണമായ ഒരു ജനകീയപോരാട്ടത്തിന്റെ വിജയവും പരിണതിയും ആണത്. ലാത്തിച്ചാര്‍ജുകള്‍ ഏറ്റുവാങ്ങിയും സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞും സ്വന്തം മണ്ണിനും റോഡിനും കാവലിരുന്ന കേരളത്തിലെ പച്ചമനുഷ്യര്‍ നേടിയ വിജയം. വികസനഭീകരതയുടെ ടോള്‍വഴികളല്ല കേരളത്തിനാവശ്യമെന്ന രാഷ്ട്രീയസത്യം അവര്‍ മുഖ്യധാരയെ പഠിപ്പിച്ചിരിക്കുന്നു. ....Read More>>>

സേളിഢാരിറ്റിയുടെ ജനപക്ഷ സമരത്തിന് വിജയം

തിരുവനന്തപുരം: ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. റോഡിനു മുപ്പതു മീറ്റര്‍ മാത്രം മതിയാകുമെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നതെന്നും ഇക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി നിവേദകസംഘം ഇതിനായി ഡല്‍ഹിയിലേക്കു അടുത്തുതന്നെ പോകും.മറ്റു സംസ്ഥാനങ്ങളില്‍ ദേശീയപാതയുടെ വീതി 60 മീറ്ററാണെങ്കിലും കേരളത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് വീതി 45 മീറ്ററാക്കാന്‍ ദേശീയ പാത അതോറിറ്റി സമ്മതിച്ചിരുന്നു. എന്നാല്‍ 45 മീറ്റര്‍ വീതിയ്ക്കായി സ്ഥലമേറ്റടുക്കുന്നതും ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമായി.കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നാലുമന്ത്രിമാര്‍ തന്നെ ഇക്കാര്യത്തില്‍ എതിരഭിപ്രായം പ്രകടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനവികാരം എതിരാകുന്നതും കൂടി കണക്കിലെടുത്താണ് സര്‍വകക്ഷിയോഗം വിളിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തില്‍ ദേശീയ പാത അതോറിറ്റി ചെയര്‍മാന്‍ ബ്രിജേശ്വര്‍ സിങ്ങും പങ്കെടുത്തു.
...എല്ലാ പ്രധാന കേന്ദ്രങ്ങളിലും സേളിഢാരിറ്റിയുടെ അഹ്‌ളാദ പ്രകടനം.....

ദേശീയപാത: സര്‍വ കക്ഷിയോഗം ജനവികാരം മാനിക്കണം -സോളിഡാരിറ്റി

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇന്നുചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഴുവന്‍ സംഘടനകളും ജനവികാരം മാനിക്കാന്‍ സന്നദ്ധമാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു. 30 മീറ്ററില്‍ നാലുവരിപ്പാത ആകാമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം കേരളം പോലുള്ള സംസ്ഥാനത്ത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. എന്‍.എച്ച് 17ന്റെയും എന്‍.എച്ച് 47ന്റെയും മിക്ക ഭാഗങ്ങളിലും ഇപ്പോള്‍തന്നെ 30 മീറ്ററില്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ വലിയതോതില്‍ കുടിയിറക്കു കൂടാതെതന്നെ നാലുവരിപ്പാത പണിയാമെന്നിരിക്കെ ലക്ഷങ്ങളെ കുടിയിറക്കാനുള്ള അധികാരികളുടെ നീക്കം അത്യന്തം പ്രകോപനപരമാണ്. ബി.ഒ.ടി വ്യവസ്ഥയാകട്ടെ നാം പൊരുതി നേടിയ സഞ്ചാരസ്വാതന്ത്ര്യമാണ് തട്ടിയെടുക്കുന്നത്. ഇതും കേരളീയ ജനത അംഗീകരിക്കില്ല. അതിനാല്‍ ജനവികാരം മാനിച്ച് 30 മീറ്റര്‍ സ്ഥലത്ത് ബി.ഒ.ടി ഒഴിവാക്കി നാലുവരിപ്പാത നിര്‍മിക്കുകയും അതിനായി ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് മുന്‍കൂട്ടി പ്രഖ്യാപിക്കുകയുംവേണം. മുന്‍കാലങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ടവര്‍ക്ക് മതിയായ പുനരധിവാസം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാറുകള്‍ ഒഴിഞ്ഞുമാറിയ സമീപനം ഇക്കാര്യത്തിലുണ്ടാകാന്‍ പാടില്ല. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അവസരത്തിനൊത്തുയരുവാനും ജനപക്ഷ നിലപാടുകളെ പിന്തുണക്കാനും സര്‍വ്വ കക്ഷിയോഗത്തില്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന സമരസംഘടനകളെക്കൂടി സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശിയ പാത വികസനം;മന്ത്രി സുധാകരനെ സോളിഡാരിറ്റി സംഘം സന്ദര്‍ശിച്ചു

ദേശിയ പാത വികസനത്തിലെ ദുരിതം അകറ്റാനും കഷ്ട നഷ്ടങ്ങള്‍ ഇല്ലാതാക്കാനും മന്ത്രി തലത്തില്‍ കൂട്ടായ സമ്മര്‍ദം നടത്തുമെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍.സോളിഡാരിറ്റിയുടെ മാതൃക റോഡ് നിര്‍മാണ സമയത്ത് അതുവഴി എത്തിയ മന്ത്രി സോളിഡാരിറ്റി നേതാക്കളോട് സംസാരിക്കുകയായിരുന്നു.നിലവിലുള്ള സ്ഥലം ഉപയോഗപെടുത്തി പാത നിര്‍മ്മിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതില്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മാറ്റം ഉണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ സോളിഡാരിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാനെന്നുംപറഞ്ഞു

ബി.ഒ.ടി പാത: ശിപാര്‍ശ മാനദണ്ഡങ്ങള്‍ മറികടന്ന്; രണ്ടുവരിപാതക്ക് പകരം നാലുവരിപാത

കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാത (എന്‍.എച്ച് 213) ബി.ഒ.ടി വ്യവസ്ഥയിലൂടെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ആക്ഷേപം.പദ്ധതിയുടെ പ്രായോഗികത പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കണ്‍സള്‍ട്ടന്‍സിയും കാര്യങ്ങള്‍ വ്യക്തമായി അപഗ്രഥിച്ചിട്ടില്ല.
               ദേശീയപാതയില്‍ കി.മീ 15/656 മുതല്‍ 140/900 വരെയുള്ള ഭാഗമാണ് ദേശീയപാത ഡവലപ്‌മെന്റ് പ്രോഗ്രാം ഫേസ് നാലില്‍ ഉള്‍പ്പെടുത്തിയത്. ഇരുവശത്തും ഒന്നര മീറ്റര്‍ ഷോള്‍ഡറോടുകൂടിയ പത്ത് മീറ്റര്‍ വീതിയുള്ള റോഡാണ് രണ്ടുവരി പാതയില്‍ ഉണ്ടാവുക. കോഴിക്കോട്ഫപാലക്കാട് ദേശീയപാത 125 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
ഇതില്‍ കോഴിക്കോട് മുതല്‍ തിരൂര്‍ക്കാട് വരെ 64 കിലോമീറ്റര്‍ ദൂരം ആവശ്യമായ വീതിയുണ്ട്. ബാക്കി ദൂരം വികസിപ്പിക്കാന്‍ പരിമിതമായ ഫണ്ടേ ആവശ്യമായി വരൂ. ദേശീയപാത വിഭാഗം ഇപ്പോള്‍ അനുവദിച്ച ഫണ്ട് ഇതിനു മതിയാകും. ബി.ഒ.ടി വ്യവസ്ഥയില്‍ റോഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ഈ സാഹചര്യത്തില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
                                 ദേശീയപാത ക്രോസ് റോഡുകളായ അഞ്ച് റോഡുകളാണ് എന്‍.എച്ച്.ഡി.പി ഫേസ് നാല് ഏയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ എന്‍.എച്ച് 17, എന്‍.എച്ച് 47 എന്നിവയുടെ സ്ഥലമെടുപ്പ് നടപടികള്‍ ഇതിനകം വിവാദമായിട്ടുണ്ട്. നാലാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മേല്‍പ്പറഞ്ഞ അഞ്ച് ദേശീയപാതകളുടെ വികസനത്തിന് സമര്‍പ്പിച്ച 20ലേറെ പദ്ധതികള്‍ അവതാളത്തിലായി. എന്‍.എച്ച്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടതോടെ ഈ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദേശീയപാത വിഭാഗം കൈയൊഴിഞ്ഞു. നാലാംഘട്ട പദ്ധതികള്‍ ആരംഭിക്കുന്നതിന് വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാകും.
                        അതിനിടെ, കോഴിക്കോട്ഫപാലക്കാട് ദേശീയപാത നാലുവരിയാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.ദേശീയപാത ഡെവലപ്‌മെന്റ് പ്രോജക്ട് നാലില്‍ നിന്ന് ഈ പാത ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ പദ്ധതിയില്‍ രണ്ടുവരി പാതയാണ് അനുവദിക്കപ്പെട്ടതന്നും, ദിനംപ്രതി വര്‍ധിക്കുന്ന വാഹനപ്പെരുപ്പം കണക്കിലെടുത്ത് നാലുവരി പാത വികസനത്തില്‍ എന്‍.എച്ച് 213 ഉള്‍പ്പെടുത്തണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.ഇതോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിലും സ്ഥലമെടുപ്പ് പ്രശ്‌നങ്ങളും ജനകീയ പ്രക്ഷോഭങ്ങളും ഉയര്‍ന്നുവരാനാണ് സാധ്യത.

ദേശീയ പാത വികസനം: സര്‍വകക്ഷി യോഗത്തില് സമര സംഘടനകളെയും ഉള്‌പ്പെടുത്തണം

കൊച്ചി: ദേശീയ പാത പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 20 ന് മുഖ്യമന്ത്രി വിളിച്ച സര്വകക്ഷി യോഗത്തില് സമരം ചെയ്യുന്ന സംഘടനകളെക്കൂടി ഉള്‌പ്പെടുത്തണമെന്ന് എന്.എച്ച് 17 സംസ്ഥാന ആക്ഷന് കൌണ്‌സില് ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയ കക്ഷികള് സമരത്തെ അവഗണിക്കുകയാണ്. എന്നാല്, നിയമസഭയില് പ്രാതിനിധ്യമുള്ളവരെന്ന നിലയില് ഈ കക്ഷികളെ മാത്രമാണ് യോഗത്തില് ഉള്‌പ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷന് കൌണ്‌സില് ജനറല് കണ്വീനര് ടി.കെ. സുധീര് കുമാര് വാര്ത്താസമ്മേളനത്തില് കുറ്റപ്പെടുത്തി.                             സമരസമിതി നേതാക്കളെയും സംഘടനകളെയും ഒഴിവാക്കി നടത്തുന്ന സര്വകക്ഷി യോഗം പ്രയോജനകരമാകില്ല. എന്.എച്ച് 17 കേരള സ്‌റ്റേറ്റ് ആക്ഷന് കൌണ്‌സില്, ഹൈവേ ആക്ഷന് ഫോറം, സോളിഡാരിറ്റി, ജനകീയ പ്രതിരോധ സമിതി, എസ്.യു.സി.ഐ, കുടിയിറക്ക് സ്വകാര്യവത്കരണവിരുദ്ധ സമിതി, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളെ യോഗത്തിലേക്ക് വിളിക്കണം. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചതായും സുധീര് കുമാര് പറഞ്ഞു.
                       എന്.എച്ച് 17 വികസന പ്രവര്ത്തനങ്ങള് മാനദണ്ഡങ്ങള് ലംഘിച്ചാണെന്ന് ആക്ഷന് കൌണ്‌സില് സംസ്ഥാന കോ ഓഡിനേറ്റര് ഹാഷിം ചേന്ദമ്പിള്ളി പറഞ്ഞു. ലക്ഷങ്ങള് കുടിയിറങ്ങേണ്ടിവരുന്ന ഇത്തരമൊരു പദ്ധതിയില് പരാതിയുണ്ടെങ്കില് ഡെപ്യൂട്ടി കലക്ടറെ അറിയിക്കണമെന്നാണ് നിയമം. പരാതിയില് അദ്ദേഹത്തിന് തീരുമാനമെടുക്കാം. എന്നാല്, ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ജനാധിപത്യവിരുദ്ധ നടപടികളാണ് സര്ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്.എച്ച് 47 വികസനത്തിന് എല്ലായിടത്തും 30 മീറ്റര് ഏറ്റെടുത്തിട്ടും ചേര്ത്തലമുതല് അങ്കമാലിവരെ മാത്രമേ നാലുവരിപ്പാതയാക്കിയിട്ടുള്ളൂ. എന്.എച്ച് സ്വകാര്യവത്കരണം ഉള്‌പ്പെടെ പ്രശ്‌നങ്ങള് ഉന്നയിച്ച് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ നേതൃത്വത്തില് 37 സാമൂഹിക, സാംസ്‌കാരിക നായകര് ഒപ്പുവെച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്കിയിട്ടുണ്ട്. ജനകീയ പ്രതിരോധ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഫ്രാന്‌സിസ് കളത്തുങ്കലും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.

ദേശീയപാത: മന്ത്രിസഭയില് വിമര്‍ശനം; 20ന് സര്‍വ്വ കക്ഷിയോഗം

തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകളെ കുറിച്ച് മന്ത്രിസഭാ യോഗത്തില് കടുത്ത വിമര്ശം. സ്ഥലമേറ്റെടുപ്പില് വന്കിടക്കാരെയും ബാറുകാരെയും ഒഴിവാക്കിയെന്ന് മന്ത്രിമാര് ആഞ്ഞടിച്ചു. മന്ത്രിമാരായ സി.ദിവാകരന്, എന്.കെ. പ്രേമചന്ദ്രന്, ജി. സുധാകരന് തുടങ്ങിയവരാണ് വിമര്ശം ഉയര്ത്തിയത്. പാത കടന്നുപോകുന്ന മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റ് ചില മന്ത്രിമാരും പിന്തുണയുമായി എത്തി. അരമണിക്കൂറിലേറെ നീണ്ട ചര്ച്ചക്കൊടുവില് സര്വകക്ഷി യോഗം വിളിച്ച് വിഷയം ചര്ച്ച ചെയ്യാന് തീരുമാനിച്ചു.                    ഒരു പറ്റം ഉദ്യോഗസ്ഥര് തോന്നിയതു പോലെ ചെയ്യുന്നു. ദേശീയ പാത കടന്നു പോകുന്ന ഒരു മണ്ഡലത്തിലും വകുപ്പ് ഭരിക്കുന്ന കേരള കോണ്ഗ്രസിന് പ്രതിസന്ധിയില്ല. 45 മീറ്റര് വീതിയില് സ്ഥലം ഏറ്റെടുത്താല് ഒരുപാട് പാവപ്പെട്ടവരുടെ കിടപ്പാടം പോകും. ഞങ്ങള്ക്ക് ഇനി മണ്ഡലത്തിലേക്ക് പോകണം. ജനങ്ങളെ അഭിമുഖീകരിക്കണം. ഇതൊക്കെ സര്ക്കാര് മനസ്സിലാക്കണം മന്ത്രിമാര് പറഞ്ഞു. വന്കിടക്കാരെയും ബാറുകളെയും ഒഴിവാക്കിയെന്ന ആരോപണം ശരിയല്ലെന്ന് വകുപ്പ് മന്ത്രി പി.ജെ. ജോസഫ് മറുപടി നല്കി. കേന്ദ്ര സര്ക്കാറിന്റെ മാനദണ്ഡ പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഒരു വിവേചനവും ഇക്കാര്യത്തില് കാണിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാല് മറ്റ് മന്ത്രിമാര് ഇതില് തൃപ്തരായില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് ഏപ്രില് 20ന് വൈകുന്നേരം നാലിന് സര്വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
             ദേശീയ പാത ബി.ഒ.ടിയില് വികസിപ്പിക്കാന് നിലവില് സര്ക്കാര് തീരുമാനിക്കുകയും കേന്ദ്രവുമായി കരാര് ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇടതു മുന്നണി നയപരമായി ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ഈ കരാറില് മാറ്റം വരുത്തി മാത്രമേ അലൈന്മെന്റിലോ വീതിയിലടക്കമോ മാറ്റം വരുത്താനാവുകയുള്ളൂ. ഇതോടെ പുതിയ കരാറും പുതിയ നടപടികളും വേണ്ടി വരും.

പാതകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ ചരിത്ര സമരണകളുയര്‍ത്തിയ സത്യാഗ്രഹങ്ങള്‍

         കോഴിക്കോട് : ദേശീയപാതകള്‍ സ്വകാര്യവത്കരിക്കുനന്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന സമിതി തിരുവനന്തപുരം കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിന്‍ സംഘടിപ്പിച്ച സത്യാഗ്രഹങ്ങള്‍ സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടി കേരളത്തില്‍ നടന്ന പോരാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തി. ദേശീയ പാതകള്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനെതിരായാണ് സത്യാഗ്രഹങ്ങള്‍ സംഘടിപ്പിച്ചത്.
                         പൊതുവഴികള്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ജനാധിപത്യത്തിന്റെ അധഃപതനമാണെന്ന് എറണാകുളത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ഈ സമരം ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ്. ജനാധിപത്യ രാജ്യത്ത് സ്‌കൂളും വഴിയും ആശുപത്രികളും പൊതുസ്വത്തായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് നഷ്ടമാവുക സ്വരാജ് ആയിരിക്കും.റോഡ് വീതുകൂട്ടാനെന്ന വ്യാജേനെ വഴിവക്കത്തുള്ളവരെ പുറം തള്ളി ഭൂമി കുത്തകള്‍ക്ക് നല്‍കുന്നത് ലജ്ജാകരമാണ്. സ്‌കൂളുകള്‍ ആശുപത്രികള്‍, പൊതുവഴികള്‍ തുടങ്ങി മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായതെല്ലാം സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വാതന്ത്രത്തിന് വേണ്ടി പോരാടിയവരെ അവഹേളിക്കലാണിത്. സ്വാതന്ത്ര്യവും സ്വരാജും നിലനിര്‍ത്താന്‍ നിരന്തരമായ പോരാട്ടം തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
                             ദേശീയ പാത വികസനത്തിന്റെ പേരില്‍ റോഡുകള്‍ കുത്തകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതില്‍ കേരളത്തിലെ ഇരു മുന്നണികളും തങ്ങളുടെ നിലപാടുകള്‍വ്യക്തമാക്കണമെന്ന് തിരുവനന്തപുരത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത ജാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. കേരളത്തില്‍ വന്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കുറ്റകരമായ മൗനം അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ വഴിനടക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ആഗോള വത്ക്കരണത്തിനെതിരെയും സ്വകാര്യവത്ക്കരണത്തിനെതിരെയും പ്രചാരണം ഇക്കൂട്ടര്‍ അവസാനിപ്പിച്ച് മുതലാളിമാരെ കുടിയിരുത്താനുള്ള ശ്രമം ആരംഭിച്ചു. പതിനഞ്ച് മീറ്റര്‍ അധികമായി ഭൂമി ഏറ്റെടുക്കുന്നതില്‍ കച്ചവടതാല്‍പ്പര്യം മാത്രമാണുള്ളത് - അദ്ദേഹം പറഞ്ഞു.
                               കേരളത്തില്‍ പുതിയ സാമ്പത്തിക ജാതികള്‍ ഉടലെടുക്കുകയാണെന്നും റോഡു വില്‍ക്കുക വഴി ഒന്നുമില്ലാത്തവന്റെ അവസാന ആശ്രയമായ പെരുവഴിപോലും സമ്പന്ന വര്‍ഗ്ഗം കൈക്കലാക്കുകയാണെന്നും കോഴിക്കോട് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത കഥാകാരന്‍ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു. സാധാരണക്കാരന്റെ തിരിച്ചറിവ് പോലും സാസ്‌കാരിക നായകര്‍ക്കില്ലാതെ പോയി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
                          അന്യായമായ വികസനത്തനെതിരെ അണിനിരക്കാനുള്ള ചങ്കൂറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കണമെന്ന് സത്യാഗ്രഹങ്ങളില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുര്‍റഹ്മാന്‍ പറഞ്ഞു. സാംസ്‌കാരിക നായകരും ഇക്കാര്യത്തില്‍ മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് നടത്തുന്ന നടപടികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് ഇന്ന് ഉയര്‍ന്നു വരുന്ന ജനരോക്ഷങ്ങള്‍ സൂചിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാട് സ്വീകരിത്തില്ലെങ്കില്‍ സ്വന്തെ മണ്ഡലങ്ങളില്‍ പ്രവേശിക്കാനാവാത്ത അവസ്ഥയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
                        കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍, മാധ്യമം എഡിറ്റര്‍ ഒ..അബ്ദുറഹ്മാന്‍, ഗ്രോ വാസു, ഫാ എബ്രബാം ജോസഫ്, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, കല്പറ്റ നാരായണന്‍, അജയന്‍ കല്ലറ, കെ.റ്റി സൂപ്പി, പി.കെ പാറക്കടവ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ്, വൈസ് പ്രസിഡന്റ് കെ.എ ഷഫീക്ക്, സംസ്ഥാന സെക്രട്ടറിമാരായ എന്‍കെ അബ്ദുല്‍ സലാം, ടി. മുഹമ്മദ്, കെ.സജീദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ.കെ,മുഹമ്മദ് നജീബ്, കെ.റ്റി ഹുസൈന്‍, നാഷണല്‍ ഹൈവേ ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് പ്രകാശ് മേനോന്‍, ജനറല്‍ സെക്രട്ടറി സുന്ദരേശന്‍ പിള്ള ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കശായ ഹാഷിം ചേന്ദമ്പിള്ളി, , നാസര്‍, റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍.പി ചന്ദ്രശേഖരന്‍, ഗീഥ, പി.പ്രസാദ്, ടി.പീറ്റര്‍ , ആര്‍ അജയന്‍, ഓടനാവട്ടം വിജയപ്രകാശ്, അജിത് പനവിള, മഹേശ്വരി സജീവ്, വിവിധ യുവജന സംഘടനാ നേതാക്കള്‍, കവികള്‍ ചിത്രകാരന്‍മാര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കവിയരങ്ങ്, കഥാ സദസ്സ്, പോരാളികളുടെ സംഗമം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സത്യാഗ്രഹ പന്തലില്‍ നടന്നു.
                            സത്യഗ്രഹ പന്തലുകളില്‍ സ്ഥാപിച്ച ഇ-മെയില്‍ ബൂത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി കമല്‍ നാഥ്, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി, യു.പി.എ ചെയര്‍മാന്‍ സോണിയാ ഗാന്ധി, കേരളാ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ എന്നിവര്‍ക്ക് നൂറു കണക്കിന്‌ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചു.

ദേശീയപാത സമരം സോളിഡാരിറ്റി ഒരു ലക്ഷം ഈമെയില്‍ അയക്കുന്നു.

ഈമെയില്‍ കാമ്പയിന്റെ സംസ്ഥാന തല ഉല്‍ഘാടനം
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്
അയച്ചുകൊണ്ട് നിര്‍വ്വഹിക്കുന്നു .
കോഴിക്കോട് : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ശക്തമായി ഉയരുന്ന പ്രതിക്ഷേധം കണക്കിലെടുത്ത് ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം ഈമെയിലുകള്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി കമല്‍ നാഥ്, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജ്, കേരള മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ എന്നിവര്‍ക്ക് അയക്കുന്നു.ഭുപ്രശ്‌നം ഗുരുതരമായ കേരളത്തില്‍ പാത വികസനത്തിന് അനാവശ്യമായി 30 മീറ്ററിന് പകരം 45 മീറ്റര്‍ അക്വയര്‍ ചെയ്യുന്നത് വന്‍ അഭയാര്‍ത്ഥിപ്രവാഹത്തിനാകും ഇടവരുത്തുകയെന്നും കളിയിക്കാവിള മുതല്‍ കന്യാകുമാരി വരെയുള്ള പാത 30 മീറ്ററില്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതു പോലെയുള്ള നിലപാട് തന്നെ കേരളത്തിലെ ചഒ 17,47 എന്നി ഹൈവേകളിലും സ്വീകരിക്കണം. കുടിയിറക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ പാടുള്ളു . ദേശീയപാത വികസനത്തിന് പൗര•ാരുടെ സഞ്ചാര സ്വാതന്ത്രത്തെ തടയുന്ന ബി.ഒ.ടി രീതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മെയിലുകള്‍ അയക്കുന്നത്. ഈമെയില്‍ കാമ്പയിന്റെ സംസ്ഥാന തല ഉല്‍ഘാടനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് അയച്ചുകൊണ്ട് നിര്‍വ്വഹിച്ചു.


Email മാറ്ററും വിലാസങ്ങളും ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ കിക്ക് ചെയ്യുക

ഇരകളുടെ വീടുകളില്‍ സോളിഢാരിറ്റിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പോസ്റ്റര്‍

 

ദേശീയപാത പ്രക്ഷോഭം : സമരവഴികളില്‍ ആവേശമായി സോളിഡാരിറ്റി പ്രക്ഷോഭയാത്രകള്‍

കോഴിക്കോട് : ദേശീയ പാത വികസിപ്പിക്കുക വില്‍ക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന നേതാക്കള്‍ നയിച്ച പ്രക്ഷോഭയാത്രകള്‍ സമരസംഘങ്ങള്‍ക്ക് കരുത്തും ആത്മ വിശ്വാസവും പകര്‍ന്നു നല്‍കി. അക്ഷരാര്‍ത്ഥത്തില്‍ ദേശീയ പാതയുടെ ഇരു വശങ്ങളേയും ഇളക്കിമറിച്ചുകൊണ്ടാണ് സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍ നയിച്ച കാസര്‍കോഡ് നിന്നാരംഭിച്ച യാത്രയും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് നയിച്ച തിരുവനന്തപുരത്ത് നിന്നാരംഭിച്ച യാത്രയും ചാവക്കാട് സംഗമിച്ചത്. ദേശീയ പാത 30 മീറ്ററില്‍ നാലുവരിപ്പാതയാക്കുക, ബി.ഒ.ടി പാത ഉപേക്ഷിക്കുക, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നീതിപൂര്‍വ്വം പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭയാത്രകള്‍ സംഘടിപ്പിച്ചത്.
                              ഫെബ്രുവരി 28 വൈകിട്ട് മഞ്ചേശ്വരത്തെ കുഞ്ചത്തൂരില്‍ വന്‍ പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കാസര്‍കോഡ് ജില്ലാ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഫ്‌ളാഗ് ഓഫ് ചെയ്താണ് ഉത്തരമേഖലാ ജാഥ പര്യടനം ആരംഭിച്ചത്. മാര്‍ച്ച് 1 ന് കാസര്‍കോഡ് ജില്ലയിലെ ഉപ്പള, കുമ്പള, ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പടന്ന എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി. മാര്‍ച്ച് 2 ന് കണ്ണൂര്‍ ജില്ലയിലാണ് പ്രക്ഷോഭയാത്ര പര്യടനം നടത്തിയത്. ഹര്‍ത്താല്‍ ദിനമായിരുന്നെങ്കിലും ഹര്‍ത്താലിനെ നിഷ്പ്രഭമാക്കും വിധത്തില്‍ ജനസഞ്ചയം യാത്രയെ വരവേല്‍ക്കാനെത്തി. ചുവപ്പ് കോട്ടയായ പയ്യന്നൂരിലും അത്താഴക്കുന്ന് ,ചിറക്കല്‍തുരുത്ത്, കോട്ടക്കുന്ന് , മുണ്ടയാട് ജേര്‍ണ്ണലിസ്റ്റ് കോളനി എന്നിവിടങ്ങളിലും വന്‍ സ്വീകരണങ്ങളാണ് പ്രക്ഷോഭയാത്രക്ക് ലഭിച്ചത്. മുഴപ്പിലങ്ങാട് വന്‍ പൊതുസമ്മേളനത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ യാത്രാ പര്യടനം സമാപിച്ചത്. മാര്‍ച്ച് 3 ന് കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പള്ളി, വടകര, നന്തി, പയ്യോളി, ചെങ്ങോട്ട്കാവ് തുടങ്ങിയ കേന്ദ്രങ്ങളില്‍ വ്യാപാരികളും ബഹുജനങ്ങളും സോളിഡാരിറ്റി, എസ്.ഐ.ഒ, ജമാഅത്തെ ഇസ്‌ലാമി പ്രര്‍ത്തകരും നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കൊയിലാണ്ടിയില്‍ സാപിച്ചു.മാര്‍ച്ച 4 ന് മലുപ്പുപറം ജില്ലയിലെ ഇടിമുഴിക്കലില്‍ നിന്നാണ് പ്രക്ഷോഭയാത്ര പര്യടനം ആരംദിച്ചത്.ചേളാരി, വെളിമുക്ക്, കൊളപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പൊന്നാനിയില്‍ ബഹുജനറാലിയോടെ സമാപിച്ചു,
                        തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്ന് പ്രമുഖ മനുഷ്യാലകാശപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കര്‍ ഫ്‌ലാഗ് ഓഫ് ചെയ്താണ് തെക്കന്‍ മേഖലയില്‍ പ്രക്ഷോഭ യാത്ര പര്യടനം ആരംഭിച്ചത് .മാര്‍ച്ച് 1 ന് തിരുവന്തപുരം ജില്ലയിലെ കണിയാപുരം, ആറ്റിങ്ങല്‍, തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റിവാങ്ങി കല്ലമ്പലത്ത് സമാപിച്ചു. മാര്‍ച്ച 2 ന് കൊലംല ദില്ലയിലെ പാരിപ്പള്ളിയില്‍ ആരംഭിച്ച യാത്ര കൊട്ടിയം, ഉമയനല്ലൂര്‍, നീണ്ടകര, ചവറ, ഇടപ്പള്ളിക്കോട്ട, കുറ്റിവട്ടം, കരുനാഗപ്പള്ളി , വവ്വാക്കാവ് എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഓച്ചിറയില്‍ വന്‍പൊതുസമ്മേളനത്തോടെ സമാപിച്ചു. പെട്രോള്‍ വില വര്‍ദ്ധനനവിനെതിരെ ഹര്‍ത്താല്‍ ആയിരുന്നെങ്കിലും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറ് കണക്കിനാളുകള്‍ യാത്രയെ വരവേല്‍ക്കാനെത്തിയിരുന്നു, മാര്‍ച്ച് 3 ന് ജാഥ ആലപ്പുഴ ജില്ലയിലായിരുന്നു പര്യടനം നടത്തിയത്. കായംകുളത്ത് നിന്നാരംഭിച്ച പര്യടനം ഹരിപ്പാട്,തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര, കണിച്ചുകുളങ്ങര തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണനേറ്റുവാങ്ങി തുറവൂരില്‍ സമാപിച്ചു. ഹര്‍ത്താലായിരുന്നുവെങ്കിലും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകരും ഹൈവേ ആക്ഷന്‍ഫോറം പ്രവര്‍ത്തകരും ആവശ്യപ്പെട്ടതനുസരിച്ച് മുക്കട,രാമപുരം എന്നിവിടങ്ങളിലും ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല എങ്കിലും ജാഥാക്യാപ്റ്റന് സ്വീകരണം നല്‍കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മാര്‍ച്ച 4 ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ നിന്നാണ് പ്രക്ഷോഭയാത്ര പര്യടനം ആരംദിച്ചത്.ചേരനല്ലൂര്‍ തയ്ക്കാവ്,വരാപ്പുഴ , പറവൂര്‍ ദഎന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മൂത്തകുന്നത്ത് സമാപിച്ചു. മാര്‍ച്ച് 5ന് കൊടുങ്ങല്ലൂരില്‍ നിന്ന് പര്യടനം ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളില്‍ നൂറ് കണക്കിന് ബഹുജനങ്ങള്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി ചാവക്കാട് ഉത്തര മേഖലാ യാത്രയുമായി സംഗമിച്ചു.
                     ഇരു യാത്രയും കടന്നു വന്ന പാതകള്‍ക്കിരവശവും അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ സ്ത്രീകളടക്കെ നൂറുകണക്കിനാളുകള്‍ തടിച്ച് കൂടിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങള്‍ക്ക് പുറമേ വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം നിരവധി കേന്ദ്രങ്ങളില്‍ പുതുതായി സ്വീകരണം ഏറ്റ് വാങ്ങാന്‍ പ്രക്ഷോഭയാത്രാ നായകര്‍ നിര്‍ബന്ധിതരായി.അതുകൊണ്ട് തന്നെ യാത്രയുടെ സമയക്രമം പലപ്പോഴും പാലിക്കാന്‍ സംഘാടകര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു.യാത്രയോടൊപ്പം അനുഗമിച്ച കലാ സംഘം അവതരിപ്പിച്ച തെരുവുനാടകം “ചവിട്ടിത്താഴ്ത്തുംമുമ്പ്”കാണികളുടെ കണ്ണിനെ ഈറനണിയിപ്പിക്കുന്നതും സമരാവേശം നല്‍കുന്നതുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍, നാഷണല്‍ ഹൈവേ ആക്ഷന്‍ഫോറം , എന്‍.എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതാക്കള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, സി.ആര്‍ നീലകണ്ഠന്‍, ഫ്രാന്‍സിസ് കളത്തിങ്കല്‍ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തകര്‍, വികസനത്തിന്റെ ഇരകളായി എല്ലാം നഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍തുടങ്ങിയവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ യാത്രയെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും യാത്ര ക്യാപ്റ്റന്‍മാരെ പോന്നാടയണിയിച്ച് സ്വീകരിക്കുകയും ചെയ്തു. നോട്ട് മാലകള്‍ പുഷ്പഹാരങ്ങള്‍ എന്നിവയുമായി നൂറ്കണക്കിനാളുകളാണ് എല്ലായിടത്തും എത്തിയത്. എസ്.ഐ.ഒ , ജമാഅത്തെ ഇസ്‌ലാമി, സോളിഗാരിറ്റി പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരും മുദ്രാവാക്യം വിളികളോടെയാണ് യ്ത്രയെ വരവേറ്റത്. ജി.ഐ.ഒ, വനിതാ പ്രവര്‍ത്തകരും സ്വീകരണ സ്ഥലങ്ങളില്‍ എത്തിയിരുന്നു.  [News from PRABODHANAM]