NEWS UPDATED

ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് തുടക്കം കുറിച്ചു.

ബി.ഒ.ടി വ്യവസ്ഥയുടെ 'ചിവിട്ടിത്താഴ്ത്തു'മായി കലാസംഘം

                     ഭൂപരിഷ്‌കരണത്തിന് പോരാടിയ നേതാവിന്റെ ഭൂമിയും നാലുവരി പാതക്കായി നഷ്ടപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ശവശരീരം സംസ്‌കരിക്കാന്‍ പുറമ്പോക്ക് ഭൂമി കണ്ടെത്തേണ്ടിവരുന്ന പാര്‍ട്ടിയുടെ ഗതികേടിലേക്ക് വിരല്‍ചൂണ്ടി സോളിഡാരിറ്റിയുടെ തെരുവുനാടകം. നാലുവരിപ്പാത വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന കുടുംബങ്ങളെ മുന്നിലിറക്കി സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് നടത്തുന്ന പ്രക്ഷോഭ യാത്രയുടെ ഭാഗമായാണ് 'ചവിട്ടിത്താഴ്ത്തും മുമ്പ്' തെരുവുനാടകം അവതരിപ്പിക്കുന്നത്. കേരളീയ സമൂഹത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇരട്ടമുഖം നാടകം അനാവരണം ചെയ്യുന്നു.
                      നാലുവരിപ്പാതക്ക് ഭൂമി വിട്ടു കൊടുക്കേണ്ടിവന്ന പാവപ്പെട്ടവന്റെ പ്രതീകമായാണ് സഖാവ് ചാത്തപ്പന്റെ മൃതദേഹത്തെ എഴുന്നള്ളിക്കുന്നത്. കുടിയിറക്കപ്പെടുമ്പോള്‍ സാധാരണക്കാരന്റെ പക്ഷത്തുനില്‍ക്കേണ്ട ജനപ്രതിനിധിയെ കമീഷന്‍ നല്‍കി ബി.ഒ.ടി മുതലാളിമാര്‍ വശപ്പെടുത്തുന്നതും നാടകത്തിലുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ പ്രലോഭനത്തില്‍വീണ് കാര്‍ഷികഭൂമി വിറ്റുതുലച്ച കര്‍ഷകന്റെ കണ്ണീരും നാടകം ചിത്രീകരിക്കുന്നു. ബി.ഒ.ടി മുതലാളിമാര്‍ ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വത്തെയും കേരളത്തെയും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നതാണ് നാടകത്തിന്റെ ഉള്ളടക്കം. തെറ്റെന്ന് ചൊല്ലുന്ന നാവുണ്ടെങ്കിലേ ഇനി ജീവിക്കാനാവുകയുള്ളൂവെന്ന താക്കീതോടെയാണ് നാടകത്തിന്റെ സമാപനം.
                

തുപണിമുടക്കിന്റെ ബന്ദ് പ്രതീതിയുളവാക്കിയ വിജനതയിലും കുടിയിറക്ക് ഭീഷണി നേരിടുന്ന ഗ്രാമങ്ങളില്‍ വന്‍ ജനാവലിയാണ് പ്രക്ഷോഭജാഥയെ വരവേറ്റത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം തെരുവുനാടകവും അവതരിപ്പിക്കപ്പെട്ടു.

No comments:

Post a Comment

THANK YOU FOR YOUR FEEDBACK