NEWS UPDATED

ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് തുടക്കം കുറിച്ചു.

'ദേശിയപാത വികസിപ്പിക്കുക;വില്‍ക്കരുത്':സമര സമ്മേളനം

കോട്ടക്കല്‍: പുനരധിവാസ നയം പ്രഖ്യാപിക്കാതെയുള്ള കുടിയൊഴിപ്പിക്കലുകള്‍ അംഗീകരിക്കാനാവില്ലെന്നും മുതലാളിമാര്‍ക്കു വേണ്ടിയുള്ള വികസന നയം പൊളിച്ചെഴുതണമെന്നും സോളിഡാരിറ്റി സമര സമ്മേളനം ആവശ്യപ്പെട്ടു. 'ദേശീയപാത വികസിപ്പിക്കു; വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് കോട്ടക്കലില്‍ സംഘടിപ്പിച്ച സമമ്മേളനമാണ് ജനപക്ഷത്തുനിന്നുള്ള വികസനമാണ് വേണ്ടതെന്ന ആവശ്യമുന്നയിച്ചത്.
                                 ലക്ഷക്കണക്കിനു ജനങ്ങളെ തെരുവിലേക്കെറിയുന്നതല്ല, യാഥാര്‍ഥ്യ ബോധത്തോടെയുള്ള വികസനമാണ് നാടിനാവശ്യമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ വ്യക്തമാക്കി. വികസനത്തെയല്ല എതിര്‍ക്കുന്നത്, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെയാണ്. മുതലാളിമാര്‍ക്കുവേണ്ടിയുള്ള വികസനത്തിന് തടസ്സം നില്‍ക്കുന്ന സാധാരണക്കാരെ അശ്രീകരങ്ങളായാണ് കാണുന്നത്. അവരെ വെടിവെച്ചു വീഴ്ത്തണമെന്ന മനോഭാവമാണ് ഭരണാധികാരികള്‍ക്കുള്ളത്.
                                    ലോകത്ത് അഞ്ചിലൊന്നു മനുഷ്യരും പട്ടിണിയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലായിടത്തും വികസനം നടക്കുന്നുണ്ടെങ്കിലും മഹാഭൂരിപക്ഷം ജനങ്ങളും അതിന്റെ ഇരകളാണ്. കുടിവെള്ളം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളൊന്നും വികസന ചര്‍ച്ചകളില്ല. ഇതു ഭ്രാന്തന്‍ വികസനമാണ്. സമഗ്ര വികസനത്തെക്കുറിച്ച ചര്‍ച്ചകളാണുണ്ടാവേണ്ടത്. മനുഷ്യവിരുദ്ധ അജണ്ടകളെ ചെറുത്തു തോല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

THANK YOU FOR YOUR FEEDBACK