ജനകീയ ചെറുത്തുനില്‍പുവിജയങ്ങളുടെ സമീപകാല ചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായം തുന്നിച്ചേര്‍ത്താണ് ദേശീയപാതാ വികസനത്തെക്കുറിച്ച സര്‍വകക്ഷിയോഗം പിരിഞ്ഞിരിക്കുന്നത്. വികസനത്തിന്റെ പേരില്‍ പൊതുവഴി വില്‍ക്കാനുള്ള നവമുതലാളിത്ത ഗൂഢതന്ത്രത്തെ ഉടലോടെ പൊതിഞ്ഞു കേന്ദ്രത്തിലേക്ക് തിരിച്ചയക്കാന്‍ തീരുമാനമെടുത്ത സര്‍വകക്ഷികളും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ദേശീയപാതകള്‍ ബി.ഒ.ടിക്കാരന്റെ ഓശാരമില്ലാതെ 30 മീറ്ററില്‍ വികസിപ്പിക്കണമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായിരിക്കുന്നുവെന്
നത് ചില്ലറകാര്യമല്ല. പുനരധിവാസമില്ലാതെ നാട്ടുകാരെ കുടിയൊഴിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ജനകീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുന്ന അപൂര്‍വകാഴ്ചയാണ് സര്‍വകക്ഷിയോഗത്തിലൂടെ കേരളം കണ്ടത്.
സര്‍വകക്ഷിതീരുമാനം ആകസ്മികമല്ല. സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം അണിനിരന്ന തീക്ഷ്ണമായ ഒരു ജനകീയപോരാട്ടത്തിന്റെ വിജയവും പരിണതിയും ആണത്. ലാത്തിച്ചാര്‍ജുകള്‍ ഏറ്റുവാങ്ങിയും സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞും സ്വന്തം മണ്ണിനും റോഡിനും കാവലിരുന്ന കേരളത്തിലെ പച്ചമനുഷ്യര്‍ നേടിയ വിജയം. വികസനഭീകരതയുടെ ടോള്‍വഴികളല്ല കേരളത്തിനാവശ്യമെന്ന രാഷ്ട്രീയസത്യം അവര്‍ മുഖ്യധാരയെ പഠിപ്പിച്ചിരിക്കുന്നു. ....Read More>>>
No comments:
Post a Comment
THANK YOU FOR YOUR FEEDBACK